നെല്ലിക്കാടു ചുറ്റി

നെല്ലിക്കാട് ചുറ്റി നാട് ചുറ്റി വാ
ഇല്ലിത്തണ്ടിലൂറും പാട്ട് മൂളും കാറ്റേ
കുഞ്ഞിക്കിങ്ങിണിപ്പൂ കുട്ടന്മാരെപ്പോലെ നീയും
കള്ളക്കൊഞ്ഞനങ്ങള്‍ കുത്തുന്നെന്തേ 

മഞ്ഞുകാറ്റേ
ചെല്ലക്കാറ്റേ നെല്ലിക്കാറ്റേ
ഇല്ലിക്കാറ്റേ കള്ളക്കാറ്റേ
പൂക്കുലക്കൈകളില്‍ ഈര്‍ക്കിലിത്തമ്പലം
മൂടി വയ്ക്കണ്ടേ
(നെല്ലിക്കാട്...)

തെറ്റും തിരുത്തും ഭൂലോക തത്വം
തെറ്റില്‍ പിറക്കും മാലോക സത്യം
മുള്ളില്‍ പൂത്ത റോജാപ്പൂക്കള്‍ ചന്തം വാര്‍ക്കും
എല്ലില്ലാത്ത നാവില്‍ നിന്നാണെല്ലാ വാക്കും
കണ്ണുണ്ടെങ്കിലും കാണാക്കാണികള്‍
തിണ്ണംപാടികള്‍ വെറും നന്നങ്ങാടികള്‍
കുറ്റാലം കാറ്റേ 
കൂടില്ലാ കാറ്റേ 
വരും വരും വരും വരും
നക്ഷത്രങ്ങള്‍ കൂടാരങ്ങള്‍ കെട്ടും രാത്രികള്‍
പൊയ്ക്കോലങ്ങള്‍ ആടും മണ്ണില്‍ ഇഷ്ടം കൂടി നീ

വാ

വീ ലൈക്ക് യു വിന്റീ
(നെല്ലിക്കാട്...)

കര്‍പ്പൂരനാളം കത്തുന്ന നേരം
വെട്ടം പരത്തും ചുറ്റും മണക്കും
സ്വന്തം നൊമ്പരം മറ്റുള്ളോര്‍ക്കിമ്പം തീര്‍ക്കാന്‍
ചിന്തിക്കേണം എല്ലായ്പ്പോഴും എല്ലാപേരും
തിങ്കള്‍ ടീച്ചറിന്‍ പാഠം കേള്‍ക്കവേ
കുഞ്ഞിത്താരകള്‍ ചിമ്മും കണ്ണുകള്‍
താരങ്ങള്‍ തമ്മില്‍ 
എന്തെല്ലാം ചൊല്ലും 
ചുമ്മാ ചുമ്മാ
തിങ്കള്‍ ടീച്ചര്‍ ചൊല്ലും പാഠം എല്ലാം
ചുമ്മാ ചുമ്മാ
യു നോട്ടി
തന്നെത്താനെ വേണം നമ്മള്‍ ഓരോ പാഠം നേടാന്‍
ഉം ഐ ലവ് യു കിഡീസ്‌
(നെല്ലിക്കാട് ചുറ്റി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nellikkaadu Chutti

Additional Info

Year: 
1992

അനുബന്ധവർത്തമാനം