കിനാവിന്റെ മായാലോകം
കിനാവിന്റെ മായാലോകം തുറക്കുന്ന കൂട്ടിൽ
ഇളം പ്രായ മോഹം പോലെൻ നിഴല്‍പ്പക്ഷി പാടി (2)
വസന്തങ്ങൾ വാഴും കാണാപൂവിൻ തേനുമായ്
വിരുന്നേകുവാൻ വരുന്നുവോ കണിയും പ്രതീക്ഷയാകും
ആരോമൽ ഹംസം
(കിനാവിന്റെ...
മണിത്തൂവൽ മലർമഞ്ചം മനസ്സിന്റെയുള്ളിൽ
ഒരുക്കാനെൻ കുരുന്നിവൻ വികാരങ്ങൾ വന്നു
തനിച്ചെത്ര രാവിൻ യാമങ്ങൾ സ്വകാര്യങ്ങളാക്കി
അടച്ചിട്ട വാതിൽ ചില്ലിന്മേൽ കുറിച്ചിട്ടു പോയി ഇനി
മോഹ വേഴാമ്പൽ നീ ഉറങ്ങൂ ഉറങ്ങൂ ഉറങ്ങൂ പുലരാറായി
(കിനാവിന്റെ...)
നിറക്കൂട്ടും മഷിത്തണ്ടും രഹസ്യങ്ങളായി
പുറം താളിൽ കടും ചായം പരസ്യങ്ങളേകി
ഒരേ മാരിവില്ലിൻ വർണ്ണങ്ങൾ നറും വെണ്ണയാക്കി
ത്രികൊണ ക്ഷ കണ്ണാടിക്കുള്ളിൽ മുളപ്പിച്ചതെന്തേ
ഇനിയെന്റെ കേളീ ഹംസം വരുമ്പോൾ വിളമ്പാൻ
വെറും മൺ കിണ്ണം
(കിനാവിന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinavinte Mayalokam