സാമജവരഗമന

നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
മാഞ്ഞാലും പെണ്ണേ
ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
കൊലുസ്സായെൻ മിഴികൾ

നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
മാഞ്ഞാലും പെണ്ണേ
ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
കൊലുസ്സമായെൻ മിഴികൾ

നീ പുള്ളത്തിപ്പയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരം
ചെറു ചിറകിനുള്ളിൽ ഉറുമ്മി നിൽക്കും കാറ്റായെൻ ഹൃദയം
തീ കത്തണ മേട്ടിലും മഞ്ഞണിക്കുന്നിലും
നിന്നേ ഞാൻ തിരഞ്ഞേ ഇല ഞെട്ടറ്റു വീഴും
നിസ്വനം പോലും നീയായ്‌ ഞാനറിഞ്ഞേ

സാമജവരഗമന നീ ചാരുസൂന ചരണ
ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ
സാമജവരഗമന നീ ചാരുസൂന ചരണ
ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ

നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
മാഞ്ഞാലും പെണ്ണേ
ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
കൊലുസ്സായെൻ മിഴികൾ

പേരറിയാത്തൊരാ പേശലഭാവമോ
അനുനിമിഷമെന്നിലിതള് വിരിയും മായിക നിനവോ
കതിരവ നാളമായ് ഇനിയും  അഗാഥമായ്
നിൻജീവസാഗരത്തിൽ വീണതെന്നുടെ മനമോ
ഋതുവോരോന്നും ഇവനിൽ നീ മുന്നേറാൻ
അതിനു നീ ചിറകു നീ ഉലകു നീ ഞാനീ
വാനിൻ നിറ നീലിമാ ചേരുന്നീ കണ്ണിമ
വഴിയിലെന്റെ ഇരുളുനീക്കും മൊലിയുടെ തനിമാ

സാമജവരഗമന നീ ചാരുസൂന ചരണ
ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ
സാമജവരഗമന നീ ചാരുസൂന ചരണ
ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ

നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ
മാഞ്ഞാലും പെണ്ണേ
ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ
കൊലുസ്സായെൻ മിഴികൾ
നീ പുള്ളത്തി പ്പയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരം
ചെറുചിറകിനുള്ളിൽ ഉറുമ്മി നിൽക്കും കാറ്റായെൻ ഹൃദയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
samajavaragamana

Additional Info

Year: 
2020

അനുബന്ധവർത്തമാനം