ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായ്

ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു
അതിലെത്ര മധുരിത കല്‍പ്പനാമഞ്ജരികള്‍

ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു
അതിലെത്ര മധുരിത കല്‍പ്പനാമഞ്ജരികള്‍
തപ്തവിഷാദത്തിന്‍ തരംഗിണികള്‍
ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു

വിസ്മയാനന്ദമോടേയെന്നും
സംഗീതസാഗര തീരത്തണഞ്ഞവര്‍
കൈക്കുടന്നേലെത്ര കോരിയെടുത്തിട്ടും
കരളില്‍ നിറയ്ക്കാനൊരു തുള്ളി മാത്രം
ആ തീര്‍ത്ഥക്കണവും പാലാഴിയായി
അ...
ആ തീര്‍ത്ഥക്കണവും പാലാഴിയായി
എത്ര ശ്രുതികളില്‍ രാഗഭാവങ്ങളില്‍
ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു

നക്ഷത്രമിഴിയിലെ സങ്കീര്‍ത്തനങ്ങളും
വര്‍ഷമുകിലിന്‍ നാദനിര്‍ഝരിയും
വസന്തരാഗമാം കിളിച്ചിന്തുകളും
വേനല്‍ കാറ്റിന്‍ നോവിന്നീണവും
നിറയുമീ നാദബ്രഹ്മോപാസനയില്‍
അറിയാതെ ഉണരുന്നു ഹൃദയരാഗം
അ...
അറിയാതെ ഉണരുന്നു ഹൃദയരാഗം

(ഗന്ധര്‍വ്വഹൃദയം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gandharva hridayam

Additional Info

Year: 
1988

അനുബന്ധവർത്തമാനം