മലരിടും ദേഹം
മലരിടും ദേഹം മദമെഴും പ്രായം
പോരൂ എന്നെ വാരിച്ചൂടാൻ നീ പോരൂ
പോരൂ എന്നെ വാരിച്ചൂടാൻ നീ പോരൂ
(മലരിടും...)
എന്റെയുള്ളിൻ തന്ത്രിയിൽ
ഏകസ്വരം മീട്ടുവാൻ
മന്ത്രണങ്ങൾ മാറുവാൻ
മധുരിമയിൽ മുങ്ങുവാൻ
എൻ മോഹമാം രാക്കിളി വിളിക്കേ
പ്രാണനിൽ തേന്മുള്ളു പതിക്കേ
(മലരിടും...)
നിന്റെ കയ്യിൽ വീഴുവാൻ
നിർവൃതിയിൽ ആഴുവാൻ
നീലിമയിൽ നീന്തുവാൻ
സോമരസം കൊള്ളുവാൻ
ഈ രാവിൽ എൻ മനം തുടിക്കേ
പ്രാണനിൽ തീനാമ്പു മുളയ്ക്കേ
(മലരിടും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Malaridum deham
Additional Info
Year:
1991
ഗാനശാഖ: