കോഴിക്കോട്ടൊരു കോയ

കോഴിക്കോട്ടൊരു കോയ പണ്ടൊരു
പെണ്ണ് കാണാൻ പോയി
ഖത്തറിൽ നിന്നും കൊണ്ടുവന്നോ-
രത്തറ് മെയ്യിൽ പൂശി

കല്ലായിപ്പുഴയ്ക്കക്കരെയക്കരെ-
യുള്ളൊരു വീട്ടിൽ പോയി
പട്ടുറുമാലും കെട്ടീ പുതിയൊരു
കെസ്സും ചുണ്ടിൽ പേറി
മൊഞ്ചേറും ഒരു ഹാലിൽ
പുതുമണവാളന്റെ ശേലിൽ

  കോഴിക്കോട്ടൊരു കോയ പണ്ടൊരു
പെണ്ണ് കാണാൻ പോയി
ഖത്തറിൽ നിന്നും കൊണ്ടുവന്നോ-
രത്തറ് മെയ്യിൽ പൂശി

പൂന്തട്ടം ചൂടിയ പൂനിലാവെന്നപോൽ
നാണത്തിൽ മുങ്ങിയ പൂങ്കിനാവെന്ന പോൽ
ചേല് വിരിച്ചിട്ട് ചാരത്തു വന്നൊരു
ആരമ്പക്കന്നിയെ കണ്ടു
നിക്കാഹ് ചെയ്യാൻ തൻബീടരാക്കാൻ
സമ്മതം മൂപ്പരു മൂളി
പെരുത്ത് പെരുത്ത് സമ്മതമാണെന്ന്
എല്ലാരും കേൾക്കെ ചൊല്ലി

തന്താന്നതാ തനതാനാ തന
തന്തരത്തനാ തനതാനാ
തന്താന്നതാ തനതാനാ തന
തന്തരത്തനാ തനതാനാ

  കോഴിക്കോട്ടൊരു കോയ പണ്ടൊരു
പെണ്ണ് കാണാൻ പോയി
ഖത്തറിൽ നിന്നും കൊണ്ടുവന്നോ-
രത്തറ് മെയ്യിൽ പൂശി

നെയ്ച്ചോറിനൊപ്പം കോഴി പൊരിച്ചതും
അയ്ക്കൂറ വെച്ചതും പിന്നെ
പഴം നെറച്ചതും പത്തിരി ചുട്ടതും
കരൾ കറി വെച്ചതും പിന്നെ
കായ വറുത്തതും കല്ലുമ്മേക്കായുമായ്
തക്കാരം നടത്താനായ്
അമ്മായി വന്ന്പുയ്യാപ്ലേ കണ്ട്
അന്തം വിട്ടവർ ചൊല്ലി
അള്ളോ ഇയാൾ പണ്ട് നമ്മളേം പെണ്ണ് കാണാൻ വന്ന ആളാണേ  

തന്താന്നതാ തനതാനാ തന
തന്തരത്തനാ തനതാനാ
തന്താന്നതാ തനതാനാ തന
തന്തരത്തനാ തനതാനാ

  കോഴിക്കോട്ടൊരു കോയ പണ്ടൊരു
പെണ്ണ് കാണാൻ പോയി
ഖത്തറിൽ നിന്നും കൊണ്ടുവന്നോ-
രത്തറ് മെയ്യിൽ പൂശി
കല്ലായിപ്പുഴയ്ക്കക്കരെയക്കരെ-
യുള്ളൊരു വീട്ടിൽ പോയി
പട്ടുറുമാലും കെട്ടീ പുതിയൊരു
കെസ്സും ചുണ്ടിൽ പേറി
മൊഞ്ചേറും ഒരു ഹാലിൽ
പുതുമണവാളന്റെ ശേലിൽ

  കോഴിക്കോട്ടൊരു കോയ പണ്ടൊരു
പെണ്ണ് കാണാൻ പോയി
ഖത്തറിൽ നിന്നും കൊണ്ടുവന്നോ-
രത്തറ് മെയ്യിൽ പൂശി
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kozhikkottoru Koya

Additional Info

Year: 
1991

അനുബന്ധവർത്തമാനം