ഒരു ദിനം

പറന്നു പോയൊരു കിളികളെ 
ഓർമ്മതൻ വഴിയിലെ 
ചില്ലകളിൽ വരുമോ 
നിറയുമീ മിഴിയിണയിലെ 
നീർമണി നനവുകൾ 
മായ്ച്ചിടുവാൻ വരുമോ 
ഒരു തൂവൽ ഇനി തരുമോ 
നിറങ്ങൾ വരുമോ 
സ്വരങ്ങൾ വരുമോ 
മഴയുടെ ശ്രുതി തരുമോ 

ഒരു ദിനം കനവിൻ മലർവനം 
അരികിലതു മിഴികളിലടരുകയോ 
ഇതുവരെ കരളിൽ പ്രിയമൊഴി 
മധുപകരും പലദിനമോർത്തീടവേ 
പണ്ടു പണ്ടേ പൂത്ത മലരുകൾ 
മിന്നും മിന്നാമിനുങ്ങുകൾ 
ഒരുകുറി ഇനിവരുമോ 
നറുചിരിയുടെ ഇതളുകൾ 
പുലരൊളിനിറവുകൾ 
ഇരുളിതിലായ് വരുമോ 

പണ്ടു പണ്ടേ പൂത്ത മലരുകൾ 
മിന്നും മിന്നാമിനുങ്ങുകൾ 
ഒരുകുറി ഇനിവരുമോ 
നറുചിരിയുടെ ഇതളുകൾ 
പുലരൊളിനിറവുകൾ 
ഇരുളിതിലായ് വരുമോ 

പൊന്നിലകൂട്ടിലെ തുമ്പികൾ 
വിണ്ണിലെങ്ങോ മാഞ്ഞുപോയി 
അകലെയകലെ ഒരു മഴവില്ലായ് 
മാറിയോ ഓ മാറിയോ 
കാതിലെ തേൻമഴ തോരവേ 
ഉള്ളിലെ മോഹങ്ങൾ തേങ്ങവേ 
പൊൻചിലമ്പണിയും നിമിഷങ്ങളിതിലേ 
പായവേ ഓ പായവേ 
ഇവിടെ ഇരുളിൽ മനസ്സുനിറയേ 
സ്‌മൃതികൾ നീറുന്നുവോ 
മറന്ന പാട്ടിൻ വരികളിനിയും 
എൻ നെഞ്ചിൽ തഴുകിടുമോ 

ഒരു ദിനം കനവിൻ മലർവനം 
അരികിലതു മിഴികളിലടരുകയോ 
ഇതുവരെ കരളിൽ പ്രിയമൊഴി 
മധുപകരും പലദിനമോർത്തീടവേ 
പണ്ടു പണ്ടേ പൂത്ത മലരുകൾ 
മിന്നും മിന്നാമിനുങ്ങുകൾ 
ഒരുകുറി ഇനിവരുമോ 
നറുചിരിയുടെ ഇതളുകൾ 
പുലരൊളിനിറവുകൾ 
ഇരുളിതിലായ് വരുമോ 

പറന്നു പോയൊരു കിളികളെ 
ഓർമ്മതൻ വഴിയിലെ 
ചില്ലകളിൽ വരുമോ 
നിറയുമീ മിഴിയിണയിലെ 
നീർമണി നനവുകൾ 
മായ്ച്ചിടുവാൻ വരുമോ 
ഒരു തൂവൽ ഇനി തരുമോ 
നിറങ്ങൾ വരുമോ 
സ്വരങ്ങൾ വരുമോ 
മഴയുടെ ശ്രുതി തരുമോ 

ഓ...

Oru Dinam Lyrical Video |Big Brother |Mohanlal|Siddique|Deepak Dev