ജീവന്റെ ജീവനില്‍

ജീവന്റെ ജീവനില്‍ ദാഹങ്ങള്‍ പാടുന്നു
ഈ രാവില്‍ നീ കൂടെവാ
രാവിന്റെ രാഗാര്‍ദ്രയാമങ്ങള്‍ കേഴുന്നു
മെയ്യോടു മെയ് ചേര്‍ന്നു വാ
ഹേ തുള്ളിത്തുടിക്കുന്ന രാഗങ്ങള്‍ കേഴുന്നിതാ
(ജീവന്റെ...)

ആരാരും പാടാത്ത രോമാഞ്ച ഗീതങ്ങള്‍
എന്നോമല്‍ വീണയില്‍ മീട്ടിവാ
ആനന്ദം ചിന്തുന്ന വേളയിൽ ഇന്നു നീ
എന്നിലെ എന്നെ ഉണര്‍ത്തിവാ
സിരയിലിന്നൊരു ലഹരിപുഷ്പമായ്
വിരിയു നീ ഓമലേ
(ജീവന്റെ...)

സ്വപ്നങ്ങള്‍ തേടുന്ന സ്വര്‍ഗ്ഗങ്ങള്‍ കാണാത്ത
സൗവര്‍ണ്ണസൗന്ദര്യ ശില്‍പ്പമോ
നാണത്തിന്‍ മുത്തുകള്‍ കാണിക്കവെയ്ക്കുന്ന
നഗ്നമാം എല്ലോറ ചിത്രമോ
അമൃതമൂറിടും ചൊടിയിലിന്നു ഞാന്‍
അലിയുമെന്നോമലേ
(ജീവന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevante jeevanil