മധുമഴ പെയ്യുന്നു

മധുമഴ പെയ്യുന്നൂ, മൗനം
മണിരവമാകുന്നൂ ഉള്ളിൻ ഇഴകളിൽ

നിൻ കൈകൾ എന്നിൽ പതിയവേ
നിൻ വിരലിൻ‍ കുളിരാൽ അകമലരിൽ

സ്വരകണികൾ ഉതിരവേ...

(മധുമഴ)

മനസ്സിൽ പുതുപുളകമണിഞ്ഞു

നവമുകുളമുണർന്നൂ....
ഒരു ചിരിതൻ വീചിയിലൊഴുകുമ്പോൾ
എൻ മനസ്സിൽ
പുതുപുളകമണിഞ്ഞു
നവമുകുളമുണർന്നൂ....
ഒരു ചിരിതൻ വീചിയിലൊഴുകുമ്പോൾ

എന്നിൽ ഏതോ രാഗം നീ പകരുമ്പോൾ - 2
നീയായെൻ ആരോമൽ വാസന്തം -
വാസന്തം
നീയായെൻ ആത്മാവിൻ സംഗീതം - സംഗീതം

(മധുമഴ)

അലിഞ്ഞു
മധുരിമയിലലിഞ്ഞു
ഒരു കനവിലുയർന്നൂ...
ഇരു ഹൃദയമൊന്നായ് മാറുമ്പോൾ

ഞാൻ അലിഞ്ഞു മധുരിമയിലലിഞ്ഞു
ഒരു കനവിലുയർന്നൂ...
ഇരു ഹൃദയമൊന്നായ്
മാറുമ്പോൾ
എന്നിൽ വിണ്ണിൻ വർണ്ണം നീ തൂകുമ്പോൾ - 2
എൻ മോഹം
ഒന്നൊന്നായ് വിടരുന്നൂ - വിടരുന്നൂ
എൻ ജീവൻ സായൂജ്യം നുകരുന്നൂ -
നുകരുന്നൂ

(മധുമഴ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhumazha peyyunnu

Additional Info

അനുബന്ധവർത്തമാനം