ഏതോ പ്രണയമന്ത്രം

ഏതോ പ്രണയമന്ത്രം കേട്ടു
തേന്‍ തുളുമ്പും നിന്റെ ചിരിയില്‍
പ്രിയതേ മൃദുലേ നിന്റെ മധുരമൊഴിയില്‍
(ഏതോ പ്രണയമന്ത്രം...)

ഒരു ഹിമമഴയില്‍ ഒരു കുളിരലയില്‍
കുളിച്ചുനില്‍ക്കുമഴകേ
നിന്നുടല്‍ പൊതിയുവാനാവേശമായ്
അഭിലാഷമായ്
(ഏതോ പ്രണയമന്ത്രം...)

സുരഭിലവനിയില്‍ ഒരു സുരതരുവില്‍
ഇതളണിഞ്ഞ കലികേ
നിന്നിളം കവിളിലെന്‍ ചുടുചുംബനം
ഒരു ലാളനം
(ഏതോ പ്രണയമന്ത്രം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Etho pranayamanthram