ഓമലേ അനുരാഗിലേ
ഓമലേ അനുരാഗിലേ
മാമല തോറും താഴ്വര തോറും
താരിടും ചാരുതേ -അണയുകെൻ
(ഓമലേ...)
കാടു് നീളെ പൂ വിരിക്കും നിന്‍ ലജ്ജയില്‍
കരളില്‍ വിരിയും മഴവില്‍ അണികള്‍
കാണ്മൂ ഞാന്‍
ഏകാന്തമായ് വനവീഥിയില്‍
മാന്‍പേടപോല്‍ നീ നില്‍ക്കവേ
ഒരു സ്വപ്നമെന്റെ ജീവനില്‍
വര്‍ണ്ണകലികകള്‍ വാരിയണിയവേ
(ഓമലേ...)
നിന്റെ ചുണ്ടിന്‍ പൂവിലൂറും തേന്‍തുള്ളികള്‍
ഹൃദയതളിരില്‍ എനിക്കു പകര്‍ന്നു നീ തരൂ
രാഗാര്‍ദ്രമാം ഋതുഭംഗിയില്‍
നിന്‍ കണ്ണുകള്‍ കതിര്‍പെയ്യവേ
ഒരു മോഹമെന്നില്‍ ആദ്യമായ്
രാഗമധുരിമയേകി വിടരവേ
(ഓമലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Omale anuragile
Additional Info
Year:
1990
ഗാനശാഖ: