മല്ലിപ്പൂ മണമുള്ള തെന്നലേ

മല്ലിപ്പൂ മണമുള്ള തെന്നലേ വാ
മാനം മൂടും മഞ്ഞിന്‍ മലയില്‍
മല്ലിപ്പൂ മണമുള്ള തെന്നലേ വാ
ആ ആഹ മഞ്ഞിന്‍ മലയില്‍

അരുവിയില്‍ നീരാടി ആ..
അമുദുമായി കരയേറി ആ..
പൂവള്ളി കുടിലുകളില്‍
പൂതൊട്ടു വെളയാടി
കളകളം പെയ്തു വാ
കന്നിപ്പെണ്‍ കനിമനതില്‍
മല്ലിപ്പൂ മണമുള്ള തെന്നലേ വാ
മാനം മൂടും മഞ്ഞിന്‍ മലയില്‍

ഇളമതന്‍ കനവോടെ
തളിരിടും മനമാകെ
തേനുള്ള മലര്‍വിതറി
മാനുള്ള മണിമേട്ടില്‍
കുളിരുമായ് കൂടെ വാ
അരുമ പൂം പനിമഴയില്‍
മല്ലിപ്പൂ മണമുള്ള തെന്നലേ വാ
മാനം മൂടും മഞ്ഞിന്‍ മലയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Mallippoo manamulla thennale

Additional Info

Year: 
1989

അനുബന്ധവർത്തമാനം