എന്‍ നീലാകാശം
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
സുരഗംഗയില്‍ ഋതുഭംഗിയില്‍
നീരാടി നിന്നു നീ
പൊതൂവലാൽ എന്‍ ജീവനില്‍
പൂന്തേന്‍ കുടഞ്ഞു നീ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്‍
നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമോ
ഈ നിലാവിന്‍ ഇതളും ആ...
ഇതളണിഞ്ഞ ചിരിയും ആ...
ഈ കിനാവിന്‍ ഒളിയും ഈ സുഗന്ധ നദിയും
നിനക്കുള്ളതൊക്കെയും എനിക്കുള്ളതല്ലെയോ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
മനോരഥ മൈനകള്‍ മൂളുന്ന പാട്ടിലെന്‍
ഉയിരിന്റെ ചില്ലകള്‍ മലര്‍ചെണ്ടു ചൂടിയോ
നെഞ്ചണഞ്ഞ കുളിരും ആ...
കുളിരണിഞ്ഞ മനസ്സും ആ...
ഇന്ദ്രചാപമലരും അന്തിവെയിലിനഴകും
ഈ സ്വപ്നസാഗരം നമുക്കുള്ളതല്ലെയോ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
സുരഗംഗയില്‍ ഋതുഭംഗിയില്‍
നീരാടി നിന്നു നീ
പൊതൂവലാൽ എന്‍ ജീവനില്‍
പൂന്തേന്‍ കുടഞ്ഞു നീ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ