നീലാകാശം ചൂടാറുണ്ടേ

നീലാകാശം.... ചൂടാറുണ്ടേ... 
നീഹാര താരാഗണങ്ങൾ....
മൗനം പോലും... ഈ രാവിലാകെ... 
മൂളാതെ മൂളുന്നു കാതിൽ...
അരുവി താരാട്ടു പാടും... 
ഇലകൾ രാക്കാറ്റിലേറും...
ഉയരേ മേഘം... കുളിരായ് താനേ.. 
കിനാവോതും...

നീലാകാശം.... ചൂടാറുണ്ടേ... 
നീഹാര താരാഗണങ്ങൾ....

ദൂരേ.... മലയോരം...
പൂക്കാലം തോരാ വനികയോ...
ഓരോ... ഇഴ തോറും... 
കാറ്റോതും മായാ പുലരിയോ...
ചിറകിലൂയൽ തേരിലേറാം... 
പതിയേ... ഇതിലേ വാ വാ...
ചിറകിലൂയൽ തേരിലേറാം... 
പതിയേ... ഇതിലേ വാ വാ...

നീലാകാശം.... ചൂടാറുണ്ടേ... 
നീഹാര താരാഗണങ്ങൾ....
മൗനം പോലും... ഈ രാവിലാകെ... 
മൂളാതെ മൂളുന്നു കാതിൽ...

മേലേ... മുകിലോരം... 
പൂഞ്ചോലത്തേനോ കണികയോ...
ഏതോ... നിറമേകും... 
ആരാരും തേടാ വഴിയിതോ...
നിരകൾ തോറും ഊയലാടാം... 
പതിയേ... ഇതിലേ... വാ വാ...
നിരകൾ തോറും ഊയലാടാം... 
പതിയേ... ഇതിലേ... വാ വാ...

നീലാകാശം.... ചൂടാറുണ്ടേ... 
നീഹാര താരാഗണങ്ങൾ....
മൗനം പോലും... ഈ രാവിലാകെ... 
മൂളാതെ മൂളുന്നു കാതിൽ...
അരുവി താരാട്ടു പാടും... 
ഇലകൾ രാക്കാറ്റിലേറും...
ഉയരേ മേഘം... കുളിരായ് താനേ.. 
കിനാവോതും...

നീലാകാശം.... ചൂടാറുണ്ടേ... 
നീഹാര താരാഗണങ്ങൾ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakasham