പറയാതരികെ വന്ന പ്രണയമേ
പറയാതരികെ വന്ന പ്രണയമേ
നിനക്കു നൽകാൻ എന്തുതേടും ഞാനകമേ
നിനക്കു നൽകാൻ എന്തുതേടും ഞാനകമേ
പറയാതരികെ വന്ന പ്രണയമേ...
പ്രണയമേ....
തരളമായ് നീ തൊടും ലാളനകൾ
മധുരമാം വാക്കിലെ തേൻകണങ്ങൾ
നിൻ നിഴലോട് നിഴൽ ചേർത്ത പുലർവേളകൾ
തെല്ലുറങ്ങാതെ നാം കേട്ട രാമാരികൾ
സമ്പൂർണ്ണം നിന്നിലെന്നും ഇവൾ
പറയാതരികെ വന്ന പ്രണയമേ...
പ്രണയമേ....
പ്രിയതരമാം മൃദു ചുംബനങ്ങൾ
അതിൽ സദാ മായുന്ന നൊമ്പരങ്ങൾ
നീ നിലമാകുമുയിരിന്റെ ഇടനാഴിയിൽ
ഒന്നൊഴിയാതെ നീയേകുമനുഭൂതികൾ
സായൂജ്യം അറിയുന്നൂ ഇവൾ
പറയാതരികെ വന്ന പ്രണയമേ
നിനക്കു നൽകാൻ എന്തുതേടും ഞാനകമേ
പറയാതരികെ വന്ന പ്രണയമേ...
പ്രണയമേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parayatharike Vanna pranayame
Additional Info
Year:
2019
ഗാനശാഖ: