സഖിയേ...
സഖിയേ.... സഖിയേ..
ഒരു നിലാമഴ പോലെ അരികിലണയുകായ് നീ
പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ
മെല്ലേ മെല്ലേ എന്റെ മൌനങ്ങളിൽ
പ്രണയമായ് മാറി
മിഴികളിൽ നീ ഒരു കിനാവായ്
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമാം സ്വര മന്ത്രണം നീയേ
സഖിയേ.... സഖിയേ..
രാവോർമ്മയെ തൊടും സ്നേഹമേ
നീയെന്നിലേ ഇരുളു മാറ്റിടവേ
ഉരുകുമോരോ ജീവനിൽ
നനവു തന്നിടവേ
അടരുവാനരുതാതെന്റെ ഹൃദയമുലയുകയായ്
സഖിയേ.... സഖിയേ..
സഖിയേ.... സഖിയേ..
മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ
തൂനെറ്റിമേൽ അണിയും കുങ്കുമമായ്
നിഴലുപോലെൻ പാതയിൽ
പതിയെ വന്നിടവേ
മതിവരാതനുരാഗത്തിൽ നനവിതലിയുകയായ്
( ഒരു നിലാമഴ പോലെ ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sakhiyeee
Additional Info
Year:
2019
ഗാനശാഖ: