പാടൂ സഖി പാടൂ
പാടു സഖി പാടൂ ഗീതം പ്രേമഗീതം
പാടു സഖി പാടൂ പ്രിയഗീതം പ്രേമഗീതം
കാതോർത്തുനില്ക്കുന്നു ഭൂമി
വെൺപൂമഞ്ഞു മാലകോർക്കും ഭൂമി
പാടൂ സഖി പാടൂ പ്രിയഗീതം പ്രേമഗീതം
കാലൊച്ച കേട്ടില്ല കവിതേ വന്നു നീ
പ്രാണന്റെ പ്രാണനിൽ അമൃതം പകർന്നു
മാലേയമണിഞ്ഞെത്തി വസന്തോത്സവം
ശാലീനസൗന്ദര്യത്തിൻ സുഗന്ധോത്സവം
പോരൂ നീ പോരൂ നീ പോരൂ നീ പോരൂ നീ
കാതോർത്തുനില്ക്കുന്നു ഭൂമി -വെൺ
പൂമഞ്ഞു മാലകോർക്കും ഭൂമി
പാടു സഖീ പാടൂ പ്രിയഗീതം പ്രേമഗീതം
കൂരിരുൾക്കാട്ടിൽ നീ വിളക്കായ് തെളിഞ്ഞു
തൂലികത്തുമ്പിൽ നീ മലരായ് വിരിഞ്ഞു
പ്രാലേയമണികളിൽ കുളിരായി
ആലോലമുയരുന്ന കിളിയായി
പാടൂ നീ പാടൂ നീ പാടൂ നീ പാടൂ നീ
കാതോർത്തുനില്ക്കുന്നു ഭൂമി -വെൺ
പൂമഞ്ഞു മാലകോർക്കും ഭൂമി
പാടു സഖീ പാടൂ പ്രിയഗീതം പ്രേമഗീതം
പാടു സഖീ പാടൂ പ്രിയഗീതം പ്രേമഗീതം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paadu sakhi paadu
Additional Info
Year:
1989
ഗാനശാഖ: