ഹൃദയരാഗഭാവതാളലയ സ്വരസംഗീതം
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം
അഹാ ഇണകൾ തേടും സായൂജ്യം
മിഴിയിമകൾ മുടും .. അതിൽ
മൌനംപോലും താനെ പാടും
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം
അനുഭൂതികൾതൻ അനുപല്ലവികൾ
ലലലലലലലാ. .
അനുഭൂതികൾതൻ അനുപല്ലവികൾ
ശാരദേന്ദു പൂവണിഞ്ഞുനില്ക്കും യാമങ്ങൾ
ചാരുചൈത്രലഹരിയൊഴുകിവരും ആരാമങ്ങൾ
(ശാരദേന്ദു....)
അതു നീയും ഞാനും അലിയും കാവ്യം
അതിൽ മൌനംപോലും താനെ പാടും
ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം
ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം
സുഖനിർവൃതിതൻ സ്വരമഞ്ജരികൾ
ലലലലലലലാ...
സുഖനിർവൃതിതൻ സ്വരമഞ്ജരികൾ
കാലമേഘബിന്ദുവാക്കും ഇന്ദ്രജാലങ്ങൾ
സൂര്യചന്ദ്രകിരണമൊഴുകിവരും ആവേശങ്ങൾ
(കാലമേഘ..)
അതു നീയും ഞാനും അലിയും കാവ്യം
അതിൽ മൌനംപോലും താനെ പാടും
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം
അഹാ ഇണകൾ തേടും സായൂജ്യം
മിഴിയിമകൾ മുടും .. അതിൽ
മൌനംപോലും താനെ പാടും
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം