ശ്യാമമേഘം പീലിപാകും

ശ്യാമമേഘം പീലിപാകും ശാന്തഭൂമിയിൽ
നിന്നെയിന്നും നോക്കി നില്‍പ്പു സ്നേഹസാരമേ
ശ്യാമമേഘം പീലിപാകും ശാന്തഭൂമിയില്‍

പൂനിലാവില്‍ കണ്ടുവല്ലോ പുണ്യപൂവനം
കാറ്റില്‍ നിന്നുമേറ്റുവല്ലോ ദിവ്യലാളനം
ആലോലം താലോലം ദൂരെയേതോ ആലാപനം
ശ്യാമമേഘം പീലിപാകും ശാന്തഭൂമിയില്‍

മാരിവില്ലിന്‍ മാലപോലെ വര്‍ണ്ണമേളനം
മാറിമാറി കാലമേകും മൂകസാന്ത്വനം
കാലം പോല്‍ സായൂജ്യം നല്‍കും
ഏതോ ആന്തോളനം
ശ്യാമമേഘം പീലിപാകും ശാന്തഭൂമിയിൽ
നിന്നെയിന്നും നോക്കി നില്‍പ്പു സ്നേഹസാരമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shyamamekham peeli paakum