കുളിരരുവി തേനലയിൽ

കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ
ഞാനൊരു തിരയായ് നിന്നെ പുണരാം
ഈ മൃദുമേനിയാകെ ഞാനൊഴുകാം
കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ

ഈ മൃദുലാധരം...വിടരുന്ന പൂവല്ലെ
ഞാൻ മധുനുകരാം...ഒരു വർണ്ണതേൻവണ്ടായ്
എന്റെ ദേവകുമാരീ നീ ഒരുങ്ങൂ
എന്റെ ദേവകുമാരീ നീ ഒരുങ്ങൂ
കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ

നിൻ കരവലയം...എന്നിൽ നീ ചാർത്തുകില്ലേ
ഈ നുണക്കുഴിയിൽ...ഒരു മുത്തം ഞാൻ നൽകാം
എന്റെ രാജകുമാരീ നീ വരില്ലേ
എന്റെ രാജകുമാരീ നീ വരില്ലേ

കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ
ഞാനൊരു തിരയായ് നിന്നെ പുണരാം
ഈ മൃദുമേനിയാകെ ഞാനൊഴുകാം
കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuliraruvi thenalayil

Additional Info

Year: 
1989

അനുബന്ധവർത്തമാനം