രാജമരാളങ്ങൾ വെള്ളിച്ചിറകുകൾ വീശി

രാജമരാളങ്ങൾ വെള്ളിച്ചിറകുകൾ വീശി
രാജമല്ലിത്താഴ്വരകൾ പൂക്കൾ ചൂടി
കളമൊഴിയേ പാടൂ നീ കുറുമൊഴിയേ ആടൂ നീ
ഇല്ലില്ലം കാവിൽ നീ വരൂ വരൂ
ഇല്ലില്ലം കാവിൽ നീ വരൂ
(രാജമരാളങ്ങൾ...)

വെള്ളിത്താരങ്ങൾ പൊൻകുട ചൂടും
ശ്രാവണ രാത്രിയിൽ
വെണ്മതിക്കുളിരലയിൽ നീരാടി
ലാവണ്യമേ നീ വരൂ
എന്റെ മോഹങ്ങൾ എന്റെ സ്വപ്നങ്ങൾ
എല്ലാം നീയല്ലേ നീ വരൂ
നീ വരൂ നീ വരൂ
(രാജമരാളങ്ങൾ...)

കർണ്ണികാരങ്ങൾ പൂത്താലമേന്തും
മകര സന്ധ്യയിൽ
മോഹഗംഗാതടങ്ങളിൽ വിടരും
പൂ നുള്ളി നീ വരൂ
എന്റെ മോഹങ്ങൾ എന്റെ സ്വപ്നങ്ങൾ
എല്ലാം നീയല്ലേ നീ വരൂ
നീ വരൂ നീ വരൂ
(രാജമരാളങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajamaralangal

Additional Info

Year: 
1988

അനുബന്ധവർത്തമാനം