എല്ലാം ഒരേ മനസ്സായ്

എല്ലാം ഒരേ മനസ്സായ്
വെല്ലാം ഒരേ സ്വരത്തിൽ
കൊല്ലാം ജയം നമുക്കല്ലോ
എന്നാളും പിണങ്ങാതെ
മൂന്നാളും ഇണങ്ങീടാം
ഒന്നാകാം ഉയരാം
(എല്ലാം...)

ഡേവിഡ് ഡേവിഡ് ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്

ഭാരമോ അധികമായിടാം
ദൂരമോ വളരെയേറിടാം
തോളിലേന്തണം
പാത താണ്ടണം
ജീവിതം സ്വയം
ചൂതുമാടണം
പോകാം
ഒരു ചുവടിറരുതൊ-
രുമയോടുണരുക നാം

ഡേവിഡ് ഡേവിഡ് ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്

നേരിടാം ഞൊടിയിലതിശയം
നേരിടാം വിഭവമനുഭവം
ആസ്വദിച്ചിടാം
പങ്കു വെച്ചിടാം
ജീവിതം വെറും
വ്യാജ വാണിഭം
പോകാം
ഒരു ചുവടിറരുതൊ-
രുമയോടുയരുക നാം

ഡേവിഡ് ഡേവിഡ് ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
(എല്ലാം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ellaam ore manassai

Additional Info

Year: 
1988

അനുബന്ധവർത്തമാനം