ഈണവും താളവും

ഈണവും താളവും ഇല്ലെങ്കിലും
അമ്മ തൻ ആരാരിരോ വേണം
അമ്പിളി കുഞ്ഞിനെന്നും ചായുരങ്ങാൻ
ആരാരിരോ ആരാരിരോ ആരാരിരോ  (ഈണവും താളവും)

ഈശ്വരൻ നൽകിയ നിധിയാണു നീ
ജീവിതം നേടിയ കനിയാണു നീ(2)
മണ്ണിലീ പെണ്ണിനെന്നും മഹനീയ ബന്ധം നൽകും [2]
കണ്ണിയാണോമനെ നീ ഉറങ്ങൂ  (ഈണവും താളവും)

അമ്മയായ്‌ തീർന്നൊരെൻ കൊതിയാണു നീ
കണ്മണി എന്നുമെൻ കനവാണു നീ(2)
നീ വളർന്നെന്റെ മുന്നിൽ തണലായി നിൽക്കുമ്പോളും (2)
ഉണ്ണിയാണമ്മതൻ കണ്ണിലെന്നും (ഈണവും താളവും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eenavum thaalavum

Additional Info

അനുബന്ധവർത്തമാനം