വിട പറയാൻ മാത്രം

വിട പറയാൻ മാത്രം
ചില ബന്ധങ്ങൾ മണ്ണിൽ
വില പറയാൻ മാത്രം
ചില സ്വപ്നങ്ങളുള്ളിൽ
ചില സ്വപ്നങ്ങളുള്ളിൽ
വിട പറയാൻ മാത്രം
ചില ബന്ധങ്ങൾ മണ്ണിൽ

അടുത്തവർ തമ്മിൽ അകലുമ്പോൾ
ആത്മദലങ്ങൾ നനയുമ്പോൾ
ഒന്നു വിളിച്ചാൽ അരികിൽ അണയാൻ
പിരിയുമ്പോഴും കൊതിക്കുന്നോ
പലതും മറക്കാൻ തുനിയുന്നോ
വിട പറയാൻ മാത്രം
ചില ബന്ധങ്ങൾ മണ്ണിൽ
വില പറയാൻ മാത്രം
ചില സ്വപ്നങ്ങളുള്ളിൽ
ചില സ്വപ്നങ്ങളുള്ളിൽ

മനസ്സിൽ മതിലുകൾ ഇല്ലാതെ
മഹിമയിൽ നിന്നും പുലർന്നവരേ
കണ്ണീർക്കണങ്ങൾ കരളിൽ പേറി
പോയ ദിനങ്ങളെ തഴുകുന്നോ
എല്ലാം ഓർമ്മയായ് മാറുന്നോ
വിട പറയാൻ മാത്രം
ചില ബന്ധങ്ങൾ മണ്ണിൽ
വില പറയാൻ മാത്രം
ചില സ്വപ്നങ്ങളുള്ളിൽ
ചില സ്വപ്നങ്ങളുള്ളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vida parayaan mathram