ഹൃദയസ്വരം ഞാൻ കേൾക്കുന്നു
Music:
Lyricist:
Singer:
Film/album:
ഹൃദയസ്വരം ഞാൻ കേൾക്കുന്നു
ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ
പ്രണയസ്വരം ഞാൻ കേൾക്കുന്നു
പ്രിയമുള്ളവളേ നിന്റെ മാറിൽ
ഞാനെൻ ചെവികൾ ചേർക്കുമ്പോൾ
ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ
പ്രണയസ്വരം ഞാൻ കേൾക്കുന്നു
ആ സ്വരങ്ങളിൽ അമൃതസ്വരങ്ങളിൽ
മധുരിത മന്ത്രമുണർന്നു
പിരിയാതിതുപോൽ നമ്മൾ
പുലരും ഇനിമേൽ തമ്മിൽ
പുതിയ കനവിൻ പുളകവനിയിലിതളിടും
ഏകമാം മോഹമേ
ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ
പ്രണയസ്വരം ഞാൻ കേൾക്കുന്നു
ഈ കരങ്ങളിൽ ഈ നിമിഷങ്ങളിൽ
സുകൃതസുഖം ഞാനറിയുന്നു
നിഴലായിതുപോൽ തന്നെ
തുടരും ദിനവും നിന്നെ
കരളിൽ കനകക്കണികൾ വിതറിയഴകിടും
കല്പനാപൂർണ്ണിമേ
ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ
പ്രണയസ്വരം ഞാൻ കേൾക്കുന്നു
പ്രിയമുള്ളവനേ നിന്റെ മാറിൽ
ഞാനെൻ ചെവികൾ ചേർക്കുമ്പോൾ
ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ
പ്രണയസ്വരം ഞാൻ കേൾക്കുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hrudayaswaram njan kelkkunnu
Additional Info
Year:
1988
ഗാനശാഖ: