ഇരുൾമൂടും ഇടനാഴിയിൽ

 

ഇരുൾ മൂടും  ഇടനാഴിയിൽ
ഇതൾ ചൂടുമോർമ്മകളേ
കണ്ണീർക്കണങ്ങൾ കരളിൽ നിറക്കും
അടങ്ങാത്ത കദനത്തിൻ ഓളങ്ങളേ (ഇരുൾ...)

കാർമുകിൽ മൂടിയ ജീവിത വാനിലായ്
വാർമതി പണ്ടൊന്നു പൂത്തു നിന്നു (2)
നറുനിലാ വീചികൾ പ്രാണനിൽ വീശിയും
നന്മ തൻ പൂമാരി പെയ്തു നിന്നു
എങ്ങോ എങ്ങോ കനകച്ചിറകിലണഞ്ഞ ദിനങ്ങൾ എങ്ങോ  (ഇരുൾ...)

കാളിമയാടിയ മന്ദിരമാകവെ
കരുണ തൻ കൈകൾ അലങ്കരിച്ചൂ(2)
മഹിമ തൻ തൂവലാൽ ഹൃദയം തലോടി
മഴവില്ലിൻ വർണ്ണങ്ങൾ നെയ്തിരുന്നു
എങ്ങോ എങ്ങോവസന്ത സുഗന്ധമണിഞ്ഞ ദിനങ്ങൾ എങ്ങോ (ഇരുൾ...)

 

(ഇരുൾ മൂടും ഇടനാഴിയിൽ)Irul moodum idanazhiyil (Onninu Purake Mattonne:-1988)