ചന്ദനക്കാട്ടില്‍ ചന്ദ്രിക

ചന്ദനക്കാട്ടില്‍ ചന്ദ്രിക പൂക്കും
സുന്ദര ഹേമന്തരാവില്‍
വെള്ളിക്കൊലുസ്സും കാലിലണിഞ്ഞു
കണ്മണീ നീ വന്നു
(ചന്ദനക്കാട്ടില്‍...)

മണിവീണയാക്കി മടിയില്‍ക്കിടത്തീ..
മണിവീണയാക്കി മടിയില്‍ക്കിടത്തി
വിരല്‍ തൊട്ടുണര്‍ത്തീടുമ്പോള്‍
മദരാഗങ്ങളില്‍ രതിഭാവങ്ങളില്‍
മയങ്ങിക്കിടക്കും നീ
മദം കൊണ്ടുറങ്ങും നീ
(ചന്ദനക്കാട്ടില്‍...)

ഇളംകാട്ടുകൈതകള്‍ നാണിച്ചു നാണിച്ചൂ...
ഇളംകാട്ടുകൈതകള്‍ നാണിച്ചു നാണിച്ചു
മിഴിപ്പൂക്കള്‍ പൊത്തീടുമ്പോള്‍
പുഞ്ചിരിപ്പൂവിതള്‍ പൊതിഞ്ഞെന്‍ മോഹങ്ങള്‍
ചിറകുള്ളതാക്കും നീ
ചിലമ്പിട്ടതാക്കും നീ
(ചന്ദനക്കാട്ടില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandana kaattil chandrika

Additional Info

Year: 
1988

അനുബന്ധവർത്തമാനം