അന്നം പൂക്കുലയൂഞ്ഞാൽ

അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു
മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി
ആലോലം..അറിയാതൊരു ഗാനം പാടിപ്പോയ്
ആ ഗാനം ഓമല്‍പ്പൂവിളിയായ്
ഒന്നിച്ചാ ഗാനം പാടി ഒരുമിച്ചു താളം കൊട്ടി
ആടാൻ പാടാൻ പോരൂ ഇന്നേരം
(അന്നം പൂക്കുല...)

കൊഞ്ചിക്കുഴഞ്ഞാടി വാ
പൊന്നാര്യൻ കാറ്റിന്റെ തേരേറി വാ
വാ വാ വാ
ഒന്നാനാം കുന്നിന്റെ തുഞ്ചത്തെ
മണ്ണാത്തിപ്പുള്ളുകൾ പാടുന്നു
ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ
ആടാൻ പാടാൻ പോരൂ ആലോലം
അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു
മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി

ശാരോണിൻ തീരങ്ങളിൽ പൂക്കുന്ന
ജൂൺമാസ പുഷ്പങ്ങളിൽ
ഹോയ് ഹോയ് ഹോയ്
മാധുര്യം തേടുവാൻ പോരുന്ന
തേൻകിളി പെൺകിളി പാടുന്നു
ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ
ആടാൻ പാടാൻ പോരൂ ആലോലം
(അന്നം പൂക്കുല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Annam pookkulayoonjaal

Additional Info

Year: 
1988

അനുബന്ധവർത്തമാനം