ഫിർദൗസിൽ അടുക്കുമ്പോൾ

ഫിർദൗസിൽ അടുക്കുമ്പോൾ
കത്തിയുദിത്തൊരു ചിത്തിരമുത്തൊളി
വദനത്താൽ എതിരേൽക്കും തരുണി ഹൂറി
ബദറൊത്ത പുഞ്ചിരി കാട്ടി തങ്കമിലെങ്കിടും ചെങ്കതിർ തൊങ്കിലെ
മദനത്തേൻ ഒലിക്കുന്ന തരുണി ഹൂറി

പട്ടുലിബാസു ധരിച്ചു ഞൊറിഞ്ഞേ
പത്തര മാറ്റലിക്കത്തു ചമഞ്ഞേ
ചിത്തിരത്തോടകൾ ചേലിലണിഞ്ഞേ

ചമഞ്ഞെത്തും സമയത്തിൽ
ഏശിടും വാസന വീശിയും ഘോഷമിൽ
ജന്നാത്തിൽ അംബറും മിസ്സും നറുംകസ്തൂരി
ചിരി തൂകും വദനത്തിൽ നല്ലരി പല്ലുകൾ
മുല്ലതൻ അല്ലികൾ
നിരയായി നിരത്തിയ വിധം ചൊങ്കേറീ

കാതളംപോൽ നിറമേറിയ മോറും
കാഴ്ചയിൽ പൊങ്ങിയ കൊങ്കകൾ മാറും
കാഞ്ചനപ്പൂങ്കുയിൽ കൂജനം കൂറും
കിന്നാരക്കനൽമിഴി വട്ടമിൽ പോട്ടിന
മട്ടമേ കാട്ടിയും
പുന്നാരം വിതറുന്ന തരുണീ ഹൂറി
കണ്ടാലോ അജബാലേ മുത്തിമണത്ത് അണൈത്തു പിടിത്ത്
അണിയോളം മണം കൊള്ളാൻ
കൊതിക്കും ഹൂറി
(ഫിർദൗസിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Firdousil adukkumbol

Additional Info

Year: 
1988

അനുബന്ധവർത്തമാനം