മുത്തുനവ രത്നമുഖം

ഓ....
മുത്തുനവ രത്നമുഖം കത്തിടും മയിലാളേ
മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ

ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
ഉത്തമമാല തിരിയും സൂക്ഷ്മമിൽ പലേക്കുറിയും
കണ്ട് മോഹിച്ച്
സംഗതി കൊണ്ടു ദാഹിച്ച്
എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
എന്നൊരു വിചാരവും സന്തോഷവും നിക്കില്ലേ
ഇമ്മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ
ഏറിയ നാളായ് പൂതി വെച്ചിടുന്നു മുല്ലേ

സമ്മതിച്ചെങ്കിൽ തരട്ടെ സാധിയമെങ്കിൽ വരട്ടെ
തമ്മിലിഷ്ടമായ് മുത്തേ തങ്കമേ നീയുള്ള സത്തേ
ചേരുമെന്നാളിൽ മന കൊതി തീരുമെന്നാളിൽ
എന്തു വേണം എൻ കനിയ്ക്കതൊക്കെയും തന്നോളാം
ഏതിനും മുട്ടു വരുത്താതൊപ്പരം നിന്നോളാം
അന്തി നേരത്തൊന്നുറങ്ങാൻ ഇത്തലം വന്നാളാ
ആവതുള്ള നാളതിൽ ഞാൻ ഇക്കനി തിന്നോളാം
ഓ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthu Nava ratna mukham