ചഞ്ചലപാദം ഝഞ്ചലനാദം
Music:
Lyricist:
Singer:
Film/album:
ചഞ്ചലപാദം ഝഞ്ചലനാദം
നൃത്തപ്രകൃതിതന്‍
തങ്കച്ചിലമ്പൊലിമേളം
ചഞ്ചലപാദം ഝഞ്ചലനാദം
ഉഷസ്സിലുപവന-
ലതികകള്‍ മെയ്യില്‍
ഹരിതാഭരണം ചാര്‍ത്തുന്നു
മഞ്ജുചന്ദ്രിക കവിളിണയില്‍
മഞ്ഞള്‍പ്രസാദം ചാര്‍ത്തുന്നു
ചഞ്ചലപാദം ഝഞ്ചലനാദം
സഗഗമ മധനികള്‍ സംഗീതധമനികള്‍
സ്വരകല്ലോലങ്ങള്‍ ഒഴുക്കുന്നു
സുകുമാരഭംഗികള്‍ സുഷമകളാല്‍
സുരചാരുതകള്‍ ചമയ്‌ക്കുന്നൂ
ചഞ്ചലപാദം ഝഞ്ചലനാദം
നൃത്തപ്രകൃതിതന്‍
തങ്കച്ചിലമ്പൊലിമേളം
ചഞ്ചലപാദം ഝഞ്ചലനാദം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chanjalapaadam
Additional Info
Year:
1987
ഗാനശാഖ: