വിടരുന്നു നീയെൻ

വിടരുന്നു നീയെൻ ഹൃദയത്തിലേതോ
കലികയായ്
ഉണരുന്നു നീയെൻ പ്രാണനിലേതോ
കവിതയായ്
നിൻ പ്രേമത്തിൻ നവധാരയാൽ
എന്നുള്ളിലഴകിൻ ആരാധനാ
(വിടരുന്നു നീയെൻ...)

ഒരു വേളയാക്കിയെന്നിൽ
ഒരു രാഗം മീട്ടിയെന്റെ അനുരാഗം
പൂർണ്ണമാക്കി തന്നു നീ
തനിച്ചു ഞാൻ നിന്ന നേരം
തണൽ തന്നു വന്നു ചാരെ
പുളകങ്ങൾ നെയ്തെന്നുള്ളിൽ
ഏകി മധുരം നീ
ഏതോ ജന്മത്തിൻ ബന്ധമോ നമ്മളിൽ
മൂകമായ് പുണ്യങ്ങൾ പൂവിടും വേളയിൽ
നീയോ എന്നിൽ ഉയിരായ് തുടിക്കുന്നു
(വിടരുന്നു നീയെൻ...)

അകലങ്ങൾ താണ്ടി മെല്ലെ
നദിയൊന്നു വാരിധിയിൽ
ചേരുന്നു മോഹങ്ങൾ തന്നോളം കൈമാറി
നറുമഞ്ഞിൽ ആടി വന്നു
കുളിരൊന്ന് കോരിത്തന്നു
നിറയുന്നു പ്രണയസ്വരമായ്
എന്നിൽ ദേവി നീ
ആയിരം മിന്നലെൻ ദേഹിയിൽ മേനിയിൽ
ഓ എന്നിൽ നിൻ വാക്കിലെ തേനിടും വേളയിൽ
ഞാനോ നിന്നെ നിഴലായ് തുടരുന്നു
(വിടരുന്നു നീയെൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vidarnnu neeyen