ആനന്ദപ്പൂമുത്തേ

ആനന്ദപ്പൂമുത്തേ എന്‍ തേന്‍മുത്തേ
മന്ദമായ് ആടുകില്ലേ
മന്ദാരം പൂക്കുന്ന നിന്‍ തേന്‍ചുണ്ടാല്‍
പാടില്ലേ നീ മെല്ലേ
ആനന്ദപ്പൂമുത്തേ എന്‍ തേന്‍മുത്തേ
മന്ദമായ് ആടുകില്ലേ
മന്ദാരം പൂക്കുന്ന നിന്‍ തേന്‍ചുണ്ടാല്‍
പ പ പ പാടു നീ
പാടാനായ് വാവാ ആടാനായ് വാവാ
ചെല്ലു ചെല്ലക്കിളി നീ മെല്ലെ മെല്ലെ പാടു നീ
ആടിപ്പാടിയോടി വാ പൂവമ്പാ വേഗം വാ
തെന്നല്‍ തെന്നിത്തെന്നി വാവാവാവാ ഓടി വാ

മാനത്തെപ്പൂങ്കാവില്‍ പോകാമോ പുന്നാരേ
പുന്നാരം ചൊല്ലും മന്ദാരക്കാറ്റും
കിന്നാരം ചൊല്ലും പൊന്നാമ്പല്‍പ്പൂവും
ആനന്ദമായ് പാടുന്നു പൊന്‍മണീ ഞാന്‍
ആലോലമായ് ആടില്ലേ കണ്മണീ നീ
കണ്ണാ നീ എന്റെ ജീവനല്ലേ
നീയെന്നില്‍ ഭാവാര്‍ദ്രഗാനമല്ലേ
(ആനന്ദപ്പൂമുത്തേ...)

എന്നോമല്‍പ്പൂന്തോപ്പില്‍ പോരൂ നീ പൂമാരാ
മാനവും പൂത്തു ദേവാ നീ വന്നു
രോമാഞ്ചപ്പൂക്കള്‍ മേലാകെ പൂത്തു
ആമോദത്തിന്‍ രാഗങ്ങള്‍ പാടാനായ് വാ
ഉന്മാദത്തിന്‍ ഭാവത്തില്‍ ആടാനായ് വാ
നീയെന്നാത്മാവിന്‍ ഭാവമല്ലേ
നീയെന്റെ മോഹാര്‍ദ്രസൂനമല്ലേ
(ആനന്ദപ്പൂമുത്തേ...)

Malayalam Evergreen Romantic Film Song | Aananda Poomuthe | Varshangal Poyathariyathe | KS Chithra