നിലാചന്ദനം നെറുകയിൽ

കുരുകുരുന്ന് കുയിലേ കിനാവിൻ
തളിരണിഞ്ഞ തണലിൽ
മധു നിറഞ്ഞ മനസ്സിൻ ഇളം നീർ 
കുളിർ നുണഞ്ഞു കുറുകാം

നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ
കവിൾക്കുമ്പിളിൽ കുങ്കുമം കൊണ്ടു വാ വാ
  നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ

പകൽ മാഞ്ഞ മഞ്ഞും പനീർപ്പൂനിലാവും
കുളിർത്തൂവലാലേ തലോടുന്നു നിന്നെ
പകൽ മാഞ്ഞ മഞ്ഞും പനീർപ്പൂനിലാവും
കുളിർത്തൂവലാലേ തലോടുന്നു നിന്നെ
മിഴിത്തുമ്പിലാലോലം തളിർ കോർത്ത വാസന്തം
മയിൽപ്പീലി വീശി വിളിക്കുന്നു നിന്നെ
മിഴിത്തുമ്പിലാലോലം തളിർ കോർത്ത വാസന്തം
മയിൽപ്പീലി വീശി വിളിക്കുന്നു നിന്നെ
കിനാപ്പൈങ്കിളീ പാടുവാൻ നേരമായീ

നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ
കവിൾക്കുമ്പിളിൽ കുങ്കുമം കൊണ്ടു വാ വാ
 നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ

മലർച്ചെണ്ടിലാടും മണിത്തെന്നൽ പോലെ
നിറം ചേർന്ന നിന്നിൽ മയങ്ങാൻ വരാമോ
മലർച്ചെണ്ടിലാടും മണിത്തെന്നൽ പോലെ
നിറം ചേർന്ന നിന്നിൽ മയങ്ങാൻ വരാമോ
വിരൽത്തുമ്പു നീട്ടി കുളിർ തന്തി മീട്ടീ
പ്രിയം നൽകുമേതോ സ്വരം മൂളി വായോ
വിരൽത്തുമ്പു നീട്ടി കുളിർ തന്തി മീട്ടീ
പ്രിയം നൽകുമേതോ സ്വരം മൂളി വായോ
കിനാപ്പൊയ്കയിൽ നീന്തുവാൻ നേരമായീ

നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ
കവിൾക്കുമ്പിളിൽ കുങ്കുമം കൊണ്ടു വാ വാ
 നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ

 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilachandanam

Additional Info

Year: 
1999

അനുബന്ധവർത്തമാനം