ചില്ലമേലേ ചിലയ്ക്കും ചില്ലുമൈനേ

ചില്ലമേലേ ചിലയ്ക്കും ചില്ലുമൈനേ
പാട്ടുമൂളി പതുങ്ങി പമ്മിയോടാം
 ചില്ലമേലേ ചിലയ്ക്കും ചില്ലുമൈനേ
പാട്ടുമൂളി പതുങ്ങി പമ്മിയോടാം
കൊത്തിമിനുങ്ങി മടുത്തൂ കൂനി-
ക്കൂടിയിരുന്നു മടുത്തൂ
ഒത്തൊരുമിച്ചുപറക്കാം -തമ്മിൽ
ഇക്കിളി കൂട്ടി  രസിക്കാം
 ചില്ലമേലേ ചിലയ്ക്കും ചില്ലുമൈനേ
പാട്ടുമൂളി പതുങ്ങി പമ്മിയോടാം

ചാഞ്ഞുറങ്ങും ചെമ്മുകിൽ മേലേ ചായുറങ്ങാ ല്ലോ
ചെണ്ടുമല്ലി ചെമ്പകമലരിൽ കുമ്മിയടിക്കാല്ലോ
ചാഞ്ഞുറങ്ങും ചെമ്മുകിൽ മേലേ ചായുറങ്ങാല്ലോ
ചെണ്ടുമല്ലി ചെമ്പകമലരിൽ കുമ്മിയടിക്കാല്ലോ

ചിറകുകൾ ചേർത്തു പറക്കാല്ലോ
കനവുകൾ കണ്ടു കറങ്ങാ ല്ലോ
മുത്തുകൊരുത്തൊരു മുന്തിരിവള്ളിയി-
ലൂഞ്ഞാലാടി രസിക്കാല്ലോ

  ചില്ലമേലേ ചിലയ്ക്കും ചില്ലുമൈനേ
പാട്ടുമൂളി പതുങ്ങി പമ്മിയോടാം

ചൂളമിട്ടും ചുറ്റിയടിച്ചും ചുരങ്ങൾ താണ്ടാല്ലോ
താളമേളം തഴുകിയുണർത്തും നിറങ്ങൾ ചൂടാല്ലോ

താനെ മിനുങ്ങിയൊരുങ്ങാല്ലോ
തപ്പും തുടിയും കൊട്ടാല്ലോ
താനെ മിനുങ്ങിയൊരുങ്ങാല്ലോ
തപ്പും തുടിയും കൊട്ടാല്ലോ
ആ വഴിയീ വഴി പലവഴി പെരുവഴി
ആടിപ്പാടി നടക്കാല്ലോ

ചില്ലമേലേ ചിലയ്ക്കും ചില്ലുമൈനേ
പാട്ടുമൂളി പതുങ്ങി പമ്മിയോടാം
കൊത്തിമിനുങ്ങി മടുത്തൂ കൂനി-
ക്കൂടിയിരുന്നു മടുത്തൂ
ഒത്തൊരുമിച്ചുപറക്കാം -തമ്മിൽ
ഇക്കിളി കൂട്ടി  രസിക്കാം
 ചില്ലമേലേ ചിലയ്ക്കും ചില്ലുമൈനേ
പാട്ടുമൂളി പതുങ്ങി പമ്മിയോടാം