കുഞ്ഞുമാൻ പേടയോ
ഉം ... ഉം...
കുഞ്ഞുമാൻപേടയോ ... മഞ്ഞുപൂത്തുമ്പിയോ
വാരിളം തിങ്കളോ ... വാർമയിൽ പൈതലോ
എന്നുമെൻ ഓർമ്മയിൽ പൂവിടും നിന്മനം
കുഞ്ഞുമാൻ പേടയോ ... മഞ്ഞുപൂത്തുമ്പിയോ
ആതിരേ നിൻ ആമ്പൽമെയ്യിൽ
രാക്കിനാവിൻ ചന്ദ്രദലം
അരിയ ചുണ്ടിൽ പതിയെ വിരിയും
ആർദ്രമുന്തിരി മുത്തൊളികൾ
കൊലുസ്സണിഞ്ഞു കുണുങ്ങി വരൂ
മനസ്സിനുള്ളിലെ മോഹലയം
പവിഴമഞ്ചലിലേറി വരും
പ്രണയശീതള രാഗലയം
ഒരു തലോടലിൽ ഇതൾ വിടർന്നൊരു
പുതിയ പൂവിന്റെ ലാവണ്യമായ്
ആദ്യമായ് നിൻ കവിളിൽ കണ്ടൂ
വെളുത്തവാവിൻ വെള്ളിനിറം
നാട്ടുമഞ്ഞിൽ വിരിയുമേതോ
കാട്ടുപൂവിൻ സ്വർണനിറം
ചിറകണിഞ്ഞു പറന്നു വരൂ
ചിരിനിലാവു പകർന്നു തരൂ
ചൊടിയിൽ മുത്തിയ മുത്തു തരൂ
ചില്ലുതൂവലിന്നഴകു തരൂ
ഇരുമനസ്സുകൾ ഒരു മനസ്സിലെ
കുളിരു തിരയും സായാഹ്നമായ്
കുഞ്ഞുമാൻപേടയോ ... മഞ്ഞുപൂത്തുമ്പിയോ
വാരിളം തിങ്കളോ ... വാർമയിൽ പൈതലോ
എന്നുമെൻ ഓർമ്മയിൽ പൂവിടും നിന്മനം
കുഞ്ഞുമാൻ പേടയോ ... മഞ്ഞുപൂത്തുമ്പിയോ