ശോകമായ് മൂകമായ്
ശോകമായ്... മൂകമായ്...
പടിയിറങ്ങുന്നുവോ...
പ്രാണനിൽ... നോവുമായ്...
വിടപറയുന്നുവോ...
രാഗാർദ്രമാം... മോഹങ്ങളും...
വഴി പിരിയുന്നുവോ...
പോക്കുവെയിൽ ചാഞ്ഞുവോ...
ശോകമായ്... മൂകമായ്...
പടിയിറങ്ങുന്നുവോ...
നെഞ്ചിലേ... വേനലിൽ...
വാടിടുന്നുവോ...
പൂവിതൾ... തുമ്പിലേ...
വിരഹ മർമ്മരം...
പാതി പെയ്ത മേഘമെന്തേ...
തേടിടുന്നുവോ...
ഏതു തീരം തേടിയിന്ന്...
പോയിടുന്നുവോ...
എവിടേ... പ്രിയമാം...
മൃദുസ്‌നേഹ സാന്ത്വനം...
ഓർമ്മകൾ... മൗനമായ്...
യാത്ര പോകവേ...
പാതിരാ... തെന്നലും...
വീണുറങ്ങവേ...
കൂരിരുളിൻ കൂട്ടിനുള്ളിൽ...
തേങ്ങിടുന്നുവോ...
രാക്കിളി തൻ പാട്ട് പോലെ...
കേണിടുന്നുവോ...
ഇടറും... ഹൃദയം...
അറിയുന്നതില്ലയോ...
ശോകമായ്... മൂകമായ്...
പടിയിറങ്ങുന്നുവോ...
പ്രാണനിൽ... നോവുമായ്...
വിടപറയുന്നുവോ...
രാഗാർദ്രമാം... മോഹങ്ങളും...
വഴി പിരിയുന്നുവോ...
പോക്കുവെയിൽ ചാഞ്ഞുവോ...