കണ്മണിയേ കടുമണിയെ

കണ്മണിയേ... 
ആ കടുമണിയേ...
ആ കൺമണിയെ കടുമണിയേ...
കുന്നിമണി പെൺകൊടിയേ...
ഹേ ഹേ കൺമുനയാലാമ്പെറിയാൻ...
ഉന്നമിടാൻ നോക്കടിയേ...
മുത്തേ പൊന്നേ പാലേ പഞ്ചാരേ...
പൊടിമോനേ മീനേ മാനേ പൂന്തേനേ...
എന്തിനീ പിണക്കം... 
പിന്നെന്തിനീ ഇണക്കം...

മട്ടും ഭാവോം കണ്ടാലയ്യോ തൊട്ടാവാടിയാ...
എട്ടും പൊട്ടും തിരിഞ്ഞിടാത്ത മിണ്ടാപ്രാണിയാ...
തട്ടീം മുട്ടീം നോക്കാനെന്താ കൊട്ടാതേങ്ങയോ...
പൊടി തട്ടീം ഒട്ടീം നിൽക്കാനെന്താ വേഷം കെട്ടലോ...
ആ കലക്കവെള്ളത്തിൽ കുഴഞ്ഞു മറിയും കുഞ്ഞുവരാലേ...
ചെവിയിൽ പിടിച്ചു മനസ്സിനുള്ളിലെ കുടത്തിലാക്കും ഞാൻ...
പതുങ്ങി പതുങ്ങി അടങ്ങി ഒതുങ്ങി അടുത്തു വന്നാലും...
ഹരിച്ചും ഗുണിച്ചും കതിരും പതിരും തിരഞ്ഞു വയ്ക്കും ഞാൻ...
മുത്തേ... പൊന്നേ... പാലെ പഞ്ചാരേ...

നേരോം കാലോം നോക്കാനെന്താ നേരം പോക്കാണോ...
നേരേ പോലും നിൽക്കാനൊട്ടും നേരം കാണൂല്ലാ...
മണ്ണും ചാരി നിന്നിട്ടെന്റെ കാലം പോയല്ലോ...
പെണ്ണും കൊണ്ട് പോയീടാമെന്നാരോ പറഞ്ഞൂ..
വേലി ചാടാനൊരുമ്പെടുന്ന കന്നാലിച്ചെറുക്കാ...
ഹാ കോലു കൊണ്ട് വഴി മുടക്കും ഒത്തിടേണം നീ...
നാണോം മാനോം തീണ്ടിടാത്ത മാനം ചാടിയേ...
ചെമ്മീൻ പോലും എവിടെ വരെ ചാടുവാൻ പെണ്ണേ...
മുത്തേ... പൊന്നേ... പാലെ പഞ്ചാരേ...

കൺമണിയെ കടുമണിയേ...
കുന്നിമണി പെൺകൊടിയേ...
ഹേ ഹേ കൺമുനയാലാമ്പെറിയാൻ...
ഉന്നമിടാൻ നോക്കടിയേ...
മുത്തേ പൊന്നേ പാലേ പഞ്ചാരേ...
പൊടിമോനേ മീനേ മാനേ പൂന്തേനേ...
എന്തിനീ പിണക്കം... 
പിന്നെന്തിനീ ഇണക്കം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmaniye

Additional Info

Year: 
2019

അനുബന്ധവർത്തമാനം