തോരാതെ തോരാതെ
തോരാതെ തോരാതെ തൂമാരി പൊഴിയും
ഈറൻ മുകിൽ വാനമിതോ കിനാവിന്റെ
തീരങ്ങൾ തേടുന്നു
മാകന്ദ വനിയിൽ മാമ്പൂവിലുതിരും
തേനുണ്ട് പാടുന്നൊരേതൊ കുയിൽ
നാദമാനന്ദമായിന്ന്
ഉടലാകെ തഴുകും കാറ്റേ
കരളാകെ നിറയും കനവിൽ
ഉയിരേകി നിറയാൻ കൂടെപ്പോരാമോ
തൂമഞ്ഞുവീഴും ദൂരെ ആരാമതീരത്തെന്റെ
ജീവന്റെ ജീവന്നോമൽ ചിന്തുണ്ടേ
(തോരാതെ തോരാതെ .. )
പൂനിലാവാട ചേലൂറും പാരിജാതമായി
കാത്തുനിൽക്കയാണീ മണ്ണിൽ
ഏറെനേരമായി
ഓർത്തു ഞാൻ സഖീ ദൂരമിത്രയും
താണ്ടിയെത്തിടുമ്പോൾ
ചേർത്തു നിന്റെയാ ചുണ്ടിൽ മെല്ലെയൊരു
ചുംബനം പകരുവാൻ
നുകരാം പകരാം ആനന്ദരാഗധാരയായി മാറാം
(തോരാതെ തോരാതെ ..)
രാവിലാകശമാവോളം താരകങ്ങൾ പൂത്തു
താഴ്വരച്ചെരിവിലൊന്നാകെ മൂടൽമഞ്ഞുതിർന്നു
നിന്റെയിത്തളിർ മേനിയിൽ കുളിർ
തൊണ്ടലിഞ്ഞുപോകാൻ
എന്റെ നിശ്വാസച്ചൂടിനാലരിയ
കമ്പളങ്ങൾ തീർക്കാം
അലിയാം അലയായ് ആകാശത്തീരമാകെയീ രാവിൽ
(തോരാതെ തോരാതെ ..)