അന്നലെഴും പൊന്നൂഞ്ഞാലില്‍

അന്നലെഴും പൊന്നൂഞ്ഞാലില്‍
ആടിവരും തോഴി
നിന്നെ കാണാന്‍ ആഹാ ചന്തം
എന്റെ മനം പാടി
(അന്നലെഴും...)

അന്തിവെയില്‍ പൊന്നുരുകി പൊന്നുരുകി
നിന്റെ മൃദുമേനിയിലായ് മേനിയിലായ്
കൂവളപ്പൂക്കളിതാ പൂക്കളിതാ
നിന്റെ നീലക്കണ്ണുകളായ് കണ്ണുകളായ്
നിന്നില്‍ കൊഞ്ചും നാണം
എന്‍ ചുണ്ടിന്‍ തീരാദാഹം
വരു നീലലോലമോഹരാഗമായ്
രതിലയനം
(അന്നലെഴും...)

പൂനില ചോര്‍ന്നൊഴുകി ചോര്‍ന്നൊഴുകി
നിന്റെ മുല്ലപ്പല്ലുകളായ് പല്ലുകളായ്
കുങ്കുമപ്പൂക്കളിതാ പൂക്കളിതാ
നിന്റെ മണിച്ചുണ്ടുകളായ് ചുണ്ടുകളായ്
നിന്നില്‍ പൂക്കും പ്രേമം
എന്‍ നെഞ്ചില്‍ പൊങ്ങും മോഹം
വരൂ ചൈത്രമാസപൂംപരാഗമായ്
മധുശലഭം
(അന്നലെഴും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Annalezhum ponnoonjalil

Additional Info

Year: 
1986

അനുബന്ധവർത്തമാനം