അല്ലിമുല്ലപ്പൂമരങ്ങള്‍

അല്ലിമുല്ലപ്പൂമരങ്ങള്‍
പൂത്തിറങ്ങും സന്ധ്യകളില്‍
നിന്നെത്തേടി കള്ളനവൻ വന്നിടുമോ
നിന്നെയാകെ നാണിപ്പിക്കും
ങ്ഹും ങ്ഹും ചൊല്ലിടുമോ
കൊഞ്ചിക്കൊഞ്ചി നിന്നെയവൻ നുള്ളിടുമോ
അല്ലിമുല്ലപ്പൂമരങ്ങൾ
പൂത്തിറങ്ങും സന്ധ്യകളിൽ
നിന്നെ തേടി കള്ളനവന്‍ വന്നിടുമോ

നിന്റെ നറുഭാവങ്ങളിൽ
നിന്റെ തിരനോട്ടങ്ങളില്‍
ജന്മസുഖസാഫല്യവും ഞാനറിവൂ
എന്നും നിന്റെ ഓർമ്മകളിൽ
എന്നും നിന്റെ സ്വപ്നങ്ങളില്‍
നർമ്മരസ ഭാവുകവും ഞാൻ കാന്മൂ
നിന്നെയവൻ കണ്ണിറുക്കി
ചുണ്ടുകളിൽ പല്ലിറുക്കി
കള്ളനോട്ടമെയ്തിടുമ്പോൾ
എന്തു ചെയ്യും എന്തു ചെയ്യും
അല്ലിമുല്ലപ്പൂമരങ്ങള്‍
പൂത്തിറങ്ങും സന്ധ്യകളില്‍
നിന്നെത്തേടി കള്ളനവൻ വന്നിടുമോ

നിന്റെ സുഖധ്യാനങ്ങളിൽ
നിന്റെ ദിവ്യപൂജകളില്‍
ദേവനവൻ വന്നിടുമോ വന്നിടുമോ
എന്നും നിന്റെ മെയ്യഴകിൽ
എന്നും നിന്റെ ചുണ്ടിണയിൽ
കാമനവൻ വന്നിടുമോ വന്നിടുമോ
നിന്നെയവൻ കണ്ണിറുക്കി
ചുണ്ടുകളിൽ പല്ലിറുക്കി
കള്ളനോട്ടമെയ്തിടുമ്പോൾ
എന്തു ചെയ്യും എന്തു ചെയ്യും

അല്ലിമുല്ലപ്പൂമരങ്ങള്‍
പൂത്തിറങ്ങും സന്ധ്യകളില്‍
നിന്നെത്തേടി കള്ളനവൻ വന്നിടുമോ
നിന്നെയാകെ നാണിപ്പിക്കും
ങ്ഹും ങ്ഹും ചൊല്ലിടുമോ
കൊഞ്ചിക്കൊഞ്ചി നിന്നെയവൻ നുള്ളിടുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Allimullappoomarangal

Additional Info

Year: 
1986

അനുബന്ധവർത്തമാനം