മഞ്ഞിൽ നനയും

മഞ്ഞിൽ നനയും മഞ്ഞക്കിളിയേ നീ
എന്റെ ജീവിതം പങ്കിടാൻ വന്നുവോ
സൗമ്യമാം ചാരുതേ
(മഞ്ഞിൽ...)

നിൻ മുഖം മാത്രമെൻ ഏകാന്തവേളയിൽ
പ്രാണന്റെ പ്രാണനായ് നീയെന്റെ ഭാഗമായ്
നിന്നാത്മാവിൻ സംഗീതം കേട്ടു ഞാൻ
ആ സംഗീതം എന്നിൽ നിന്നു വിങ്ങുമ്പോൾ
മൗനം കൊണ്ടു നീ ചൊല്ലും ഭാഷതൻ
അർത്ഥം പൂർണ്ണമായ് നിൻ കണ്ണിൽ കവിതയായ്
(മഞ്ഞിൽ...)

തണുക്കുന്ന ഭൂമിയെ പൊതിയുന്ന വാർമുകിൽ
തുളുമ്പുന്ന ഭംഗികൾ ഒതുങ്ങുന്നെൻ കൈകളിൽ
നിൻ ഹൃദയത്തിൻ തീരങ്ങൾ കണ്ടു ഞാൻ
പൊൻസൂനങ്ങൾ ഒന്നായ് നമ്മിൽ വിടരുമ്പോൾ
മോഹം കൊണ്ടു നീ എഴുതും ഭാഷതൻ
അർത്ഥം പൂർണ്ണമായ് നിൻ വിരലിൻ തഴുകലാൽ
(മഞ്ഞിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjil nanayum