ഞാൻ നിന്നെ പ്രേമിക്കുന്നു
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
മെയ്യില്‍ പാതി പകുത്തുതരൂ
മനസ്സില്‍ പാതി പകുത്തുതരൂ
മാന്‍കിടാവേ
(ഞാന്‍ നിന്നെ..)
നീവളര്‍ന്നതും നിന്നില്‍ യൌവനശ്രീ
വിടര്‍ന്നതും നോക്കിനിന്നൂ
കാലം പോലും കാണാതെ നിന്നില്‍
കാമമുണര്‍ന്നതും കണ്ടുനിന്നൂ
ഞാന്‍ കാത്തു നിന്നൂ
മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ
കുവലയമിഴി നിന്റെ മാറില്‍ ചൂടുണ്ടോ
ചൂടിനു ലഹരിയുണ്ടോ
(ഞാന്‍ നിന്നെ..)
നീചിരിച്ചതും ചിരിയില്‍ നെഞ്ചിലെ
പൂവിടര്‍ന്നതും നോക്കിനിന്നൂ
ദൈവം പോലും കാണാതെനിത്യ
ദാഹവുമായ് ഞാന്‍ തേടിവന്നൂ
നിന്നെത്തേടിവന്നൂ
കതകുതുറക്കൂ പച്ചിലക്കതകുതുറക്കൂ
കളമൃദുമൊഴി നിന്റെകുമ്പിളില്‍ തേനുണ്ടോ
തേനിനു ലഹരിയുണ്ടോ
(ഞാന്‍ നിന്നെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
njan ninne premikkunnu
Additional Info
ഗാനശാഖ: