രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ...
നീയരികിൽ കുടയായ് വിരിയുന്നൂ...
രജനി മുല്ലയിതൾ വിരിയുന്നൂ...
കുറുകിടുന്നൊരാ കിളി ദൂര....
കുളിരണിഞ്ഞ കുവലയ മിഴികൾ..
ഇരുളിലെന്നേ തേടി വരുന്നൂ...
മലരായീ...
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ...
നീയരികിൽ കുടയായ് വിരിയുന്നൂ...
ആരുമറിയാതെ നീയെൻ ജീവദലമായ്...
ആലിലയിലൂയലാടി മോഹശലഭം...
താലിപ്പൂവായ് മേടക്കുന്നിൻ കണി...
താളം തുള്ളി കാതിൽ ചെല്ലക്കാറ്റ്...
അലിയാതേ.... അലിയുന്നൂ...
മിഴിയും... മൊഴിയും... അഴകിൽ...
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ...
നീയരികിൽ കുടയായ് വിരിയുന്നൂ...
ആതിരനിലാവിൽ നിന്റെ നീലമിഴികൾ...
താരകവസന്തമായെൻ സ്നേഹവനിയിൽ...
താരുണ്യത്തിൻ പീലിത്തൂവൽ ചൂടി...
വെളിച്ചില്ല്ലം ചുണ്ടിൽ തുള്ളിത്തൂവി...
അറിയാതേ... ഒരു നാണം...
മനസ്സിൽ... പടരും... നിമിഷം...
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ...
നീയരികിൽ കുടയായ് വിരിയുന്നൂ...
രജനി മുല്ലയിതൾ വിരിയുന്നൂ...
കുറുകിടുന്നൊരാ കിളി ദൂര....
കുളിരണിഞ്ഞ കുവലയ മിഴികൾ..
ഇരുളിലെന്നേ തേടി വരുന്നൂ...
മലരായീ...
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ...