വട്ട് പാട്ട്

ഒരു കൂട്ടം പ്രാന്തന്മാർ... 
ഒരുമിച്ചു ചേർന്നപ്പം...
ഒരു കാര്യോമില്ലാതെ... 
എന്തോ പറഞ്ഞപ്പം....
അത് പിന്നെ പടമായേ... 
പടത്തിന്റെ നിരയായേ...
ഈ വട്ടിന് പുത്തനിറക്കാൻ 
ഒരു മുതു വട്ടൻ വരവായ് പിന്നേ... 
വട്ടമേശ സമ്മേളനം...
ഇതാരെങ്കിലും കാണുവോ...
വട്ടമേശ സമ്മേളനം...
ഇതാരെങ്കിലും കാണുവോ...

പടത്തിൽ നല്ലൊരു ഫൈറ്റില്ലാ...
കേൾക്കാൻ രസമുള്ള സോങ്ങില്ലാ...
സൂപ്പർ സ്റ്റാർനോ ഡേറ്റില്ലാ...
അതു കൊണ്ട് സാറ്റ്‌ലൈറ്റ് കിട്ടില്ലാ...

ഏതായാലും മൂന്നാം ദിവസം പടം മാറും...
യൂ ട്യൂബിൽ ജനം പടം കാണും...
ഫ്രീ ആയി തന്നെ അത് കാണും...
പിന്നെ താഴെ തെറിവിളി അഭിഷേകം....

ചിലരോ മുട്ടനഭിപ്രായം...
ചിലരോ മുട്ടനഭിപ്രായം...
പുത്തനിറക്കിയ വട്ടനെ പിന്നേ...
കണ്ടവരുണ്ടോ നാട്ടാരേ.... 
കണ്ടവരുണ്ടോ വീട്ടാരേ...
കണ്ടവരുണ്ടോ കൂട്ടാരേ...
വട്ടമേശ സമ്മേളനം...
ഇതാരെങ്കിലും കാണുവോ...
വട്ടമേശ സമ്മേളനം...
ഇതാരെങ്കിലും കാണുവോ...

Vattu Paattu Promotional Video Song | Vattamesha Sammelanam | Vipin Atley