മഴമുകിൽ

മഴമുകിലേതോ പ്രണയവസന്തം
പൊഴിയും നെഞ്ചിൽ വീണ്ടും..
ആരാരും...കാണാതെ..
മിഴിയിലെ നാണം തരുമൊരു ഈണം...
മനസും താനേ മൂളും ..
ആരാരും..കേൾക്കാതെ..

താരാജാലം താനേ മായും..
മേഘം മേലെ നിറയും നേരം..
ഏതോ ഗാനം കാതിൽ...
ആരോ പാടും പോലെ ...
തരളിത മധുമാസ രാവിലെന്നും എന്നിലെ
തീരാമോഹങ്ങൾ അതിലോലമായ് ..
ഇതളുകറിയാതെ മേനി നിന്റെ കാതരേ
എന്നിൽ ചേരുന്നു ആലോലമായ് ..

മഴമുകിലേതോ പ്രണയവസന്തം
പൊഴിയും നെഞ്ചിൽ വീണ്ടും..
ആരാരും...കാണാതെ..
മിഴിയിലെ നാണം തരുമൊരു ഈണം...
മനസും താനേ മൂളും ..
ആരാരും..കേൾക്കാതെ..കേൾക്കാതെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhamukil