കാട്ടുക്കുറിഞ്ഞി പൂവും ചൂടി

ആ..ആ..ആ.
കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
ചിരിക്കാറില്ല ചിരിച്ചാല്‍
ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍
തളിരും കോരി കുളിരുംകോരി
നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ്
കരയാറില്ല കരഞ്ഞാല്‍
കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍
കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

കോപിക്കാറില്ല പെണ്ണു കോപിച്ചാല്‍
ഈറ്റപ്പുലി പോലെ
നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
നാടന്‍ പിട പോലെ
കോപിക്കാറില്ല ഈറ്റപ്പുലി പോലെ
നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
നാടന്‍പിട പോലെ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളം തുള്ളി വാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ
(കാട്ടു കുറിഞ്ഞി)

ആ..ആ..ആ.

പാടാറില്ലിവള്‍ പാടി പോയാല്‍ തേന്‍മഴ പെയ്യും
ആടാറില്ലിവള്‍ ആടി പോയാല്‍ താഴമ്പൂ വിടരും
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
(കാട്ടു കുറിഞ്ഞി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kattukurinji poovum

Additional Info