അനുരാഗമായി (M)
അനുരാഗമായ് മിഴികളിൽ
പ്രണയാർദ്രമായ് മൊഴികളിൽ (2)
അലിയാതെ അലിയുന്നു വർണ്ണമായ്
നറുമഞ്ഞിൻ കുളിരായ് നീ അലിയുവാൻ
എൻ ജീവനിൽ നീ നിറയുവാൻ
(അനുരാഗമായ് ... )
പലനാളായ് ഉള്ളിന്നുള്ളിൽ
പ്രണയത്തിൻ ശ്രുതികൾ മീട്ടി
ഈ മണ്ണിൽ നീയെൻ സ്വന്തമായ് (2)
പുഞ്ചിരിപ്പൂവിൻ ഇതളുകളായ്
കൊതിക്കുന്നു ഞാൻനിൻ മാറോടു ചേരാൻ
പുലർമഞ്ഞിൻ തുള്ളിയായ് നിറമേഴും കനവുമായ്
രാവിൻ തിങ്കളെ നീയെൻ മാത്രമായ്
(അനുരാഗമായ് ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anuragamayi
Additional Info
Year:
2019
ഗാനശാഖ: