അനുരാഗമായി

അനുരാഗമായ് മിഴികളിൽ 
പ്രണയാർദ്രമായ് മൊഴികളിൽ (2)
അലിയാതെ അലിയുന്നു വർണ്ണമായ്
നറുമഞ്ഞിൻ കുളിരായ് നീ അലിയുവാൻ
എൻ ജീവനിൽ നീ നിറയുവാൻ 

പലനാളായ് ഉള്ളിലുള്ളിൽ 
പ്രണയത്തിൻ ശ്രുതികൾ മീട്ടി
ഈ മണ്ണിൽ നീയെൻ സ്വന്തമായ് (2)
പുഞ്ചിരിപ്പൂവിൻ ഇതളുകളാവാം
കൊതിക്കുന്നു ഞാൻനിൻ മാറോടു ചേരാൻ
പുലർമഞ്ഞിൻ തുള്ളിയായ് നിറമേഴും കനവുമായ്
രാവിൻ തിങ്കളെ നീയെൻ മാത്രമായ് 
ആഹാ.. ഹാ.. മിഴികളിൽ നിഴലായ് ഞാൻ
മൊഴികളിൽ ആഹാ... (2)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuragamayi

Additional Info

Year: 
2019

അനുബന്ധവർത്തമാനം