ഒരു ദേവതയായീ
ഒരു ദേവതായായ് വന്നു ഒരു കുഞ്ഞുപൂവായ് വിരിഞ്ഞു
എൻ കനവിൽ നിനവിൽ ഉയിരിൽ നിറയും പൊന്നേ കണ്മണിയേ (2)
വെന്മുകിൽ നിറയും മഴവിൽ നിറമായ് ഒഴുകും മലരായ് നീ
മഴയായ് പൊഴിയും പ്രണയം തേനായ് നുരകരും വണ്ടായ് ഞാൻ
(ഒരു ദേവതായായ് വന്നു ... )
കുറുനിരകൾ തഴുകികാറ്റും തിരയലകൾ ഒഴുകി മെല്ലെ
മൃദുലം നിൻ പാദം പുണരവേ ഓ... (2)
താനേ മൂളുന്ന ഈണമായലിഞ്ഞു പോയ്
നിറമാർന്ന സ്വപ്നത്തിൻ ചിറകായ് പറന്നു ഞാൻ (2)
ഒരു വേനൽ മഴയിലായ് മിഴിതോരെ കനവുമായ് (2)
കാറ്റിൻ ഈണം ചൊല്ലിയോ എന്റിഷ്ടം...
(ഒരു ദേവതായായ് വന്നു ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru devathayayi
Additional Info
Year:
2019
ഗാനശാഖ: